ബാലയും അമൃത സുരേഷും വിവാഹമോചിതരായി

പ്രശസ്ത സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഒരു സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി രണ്ടായിരത്തി പത്തിലാണ് അമൃത വിവാഹിതയാകുന്നത്.

2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്.

വൈകീട്ട് നാലേ മുക്കാലോടെയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. നടന്‍ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News