തലസ്ഥാനത്ത് 24ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് തുടക്കം; തുര്‍ക്കിഷ് ചിത്രം ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം

ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ്
മേളയിലെ ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പങ്കുവയ്ക്കുന്നത്.

സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത തുർക്കിഷ് ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയിൽ നടന്നത്.

ഇസ്തംബൂൾ ജയിലിലെ കത്തുകൾ സെൻസർ ചെയ്യുന്ന സാക്കിർ എന്ന കഥാപാത്രത്തിലൂടെയാണ് പാസ്സ്ഡ് ബൈ സെൻസർ സഞ്ചരിക്കുന്നത്.

തടവുപുള്ളികൾക്കായി എത്തുന്ന കത്തില്‍ നിന്നും അവരിലൊരാളുടെ ഭാര്യയുടെ ഫോട്ടോ എടുക്കുന്ന സാക്കിർ, അവളെ അതിയായി ഇഷ്ടപ്പെടുകയും അവളെ കാണാൻ വേണ്ടി നിയമം ലംഘിക്കുന്നതും എങ്ങനെ സാക്കിറിന്‍റെ ജീവിതം അപകടത്തിലാ‍ഴ്ത്തുന്നു എന്നതാണ് ചിത്രം പറയുന്നത്. തുര്‍ക്കി ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥകൂടിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

തുര്‍ക്കിഷ് സംവിധായകനായ സെര്‍ഹത്ത് കരാസ്ലാന്‍റെ ആദ്യ സംരംഭമായ ഈ ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണ് മേളയിലെ ഉദ്ഘാടന വേദിയിൽ നടന്നത്.

ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നിശാഗന്ധിയിലെ നിറ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷക പ്രശംസ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News