
2018 ലെ മഹാപ്രളയകാലത്ത് ജീവന്‍പണയം വെച്ച് ആചാരംരക്ഷണം ഒരുക്കിയ ചെറുപ്പക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കും .
2018 ലെ ചിങ്ങം ഒന്നിന് നട തുറക്കുന്നതിനുളള നിറപുത്തരികതിരുകള്‍ സന്നിധാനത്തെത്തിക്കാന്‍ കുത്തിയൊലിച്ച പമ്പാ നദി നീന്തികടന്ന ജോബി, ബിനു എന്നീവര്‍ക്കാണ് ദേവസ്വം ബോര്‍ഡില്‍ ജോലി താല്‍കാലിക ജോലി നല്‍കുക. കൈരളി ന്യൂസില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട ദേവസ്വം ബോര്‍ഡാണ് ഇരുവര്‍ക്കും താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനിച്ചത്.
പ്രളയത്തിന്റെ മഹാ താണ്ടവത്തിന് മുന്നില്‍ പമ്പയും പരിസരപ്രദേശങ്ങളും വിറങ്ങലിച്ച് നിന്ന കര്‍ക്കിടമാസാവാസാനം . ഉരുള്‍ പൊട്ടി ഒഴുകി വരുന്ന പ്രളയ ജലത്തിന് മുന്നില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പകച്ച് നിന്നു.
ചിങ്ങം ഒന്നിന് ശബരിമല നടതുടക്കുമ്പോള്‍ അയ്യപ്പന് സമര്‍പ്പിക്കേണ്ട നിറപുത്തരികതിരുകള്‍ അക്കരെയെത്തിക്കാന്‍ മാര്‍ഗ്ഗം ഇല്ല. നേവി അടക്കമുളളവരുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കേരളം അപ്പോഴെക്കും പതുക്കെ മുങ്ങിതുടങ്ങിയിരുന്നു.
പുഴ മുറിച്ച് കടന്ന് നിറപുത്തരി കതിരുകള്‍ അപ്പുറത്ത് എത്തിക്കാന്‍ ധൈര്യപൂര്‍വ്വം രണ്ട് ചെറുപ്പക്കാന്‍ മുന്നോട്ട് വന്നു.പമ്പാവാലി സ്വദേശികളായ പിഎന്‍ ബിനു,ഇകെ ജോബിയും . കുലം കുത്തിയൊഴുകുന്ന പുഴ മുറച്ച് കടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിലേക്ക് മടങ്ങിവരവുണ്ടാവില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.
ശബരിമല അയ്യപ്പനെ മനസില്‍ കരുതി നിറപുത്തരി കതിര് പ്‌ളാസ്റ്റിക്ക് ചാക്കില്‍ പൊതിഞ്ഞ് അവര്‍ പുഴ മുറിച്ച് കടന്നു. പുഴയിലൂടെ ഒലിച്ച് വന്ന കാട്ടുതടിയേയും , ഇലട്രിക്ക് പോസ്റ്റും ദേഹത്തെ സ്പര്‍ശിക്കാതെ കടന്ന് പോയി . പുണ്യനദിയായ പമ്പയിലെ മരണകയം നീന്തി ഒടുവില്‍ അക്കരെയെത്തിയ ജോബിക്കും, ബിനുവിനും ലോകം കീഴടക്കിയ ഭാവമായിരുന്നു.
ശബരിമലയിലെ സുപ്രധാനമായ ചടങ്ങ് മുടങ്ങാതിരിക്കാന്‍ ജീവന്‍പണയം വെച്ച ആ രണ്ട് ചെറുപ്പക്കാരെ ദിവസവേതനത്തിന് ശബരിമലയില്‍ ജോലി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
കൈരളി ന്യൂസ് ആണ് ഇവരുടെ സാഹസികത വീണ്ടും പുറംലോകത്തെ അറിയിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ദേവസ്വം പ്രസിഡന്റ് എന്‍ വാസു ഇരുവര്‍ക്കും താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ജോലി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുവരും കൈരളി ന്യൂസിനോട് പറഞ്ഞു
താല്‍കാലിക ജോലി ദീര്‍ഘിപ്പിച്ച് നല്‍കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ഇതിന് കോടതിയുടെ അനുമതി തേടുമെന്നും എന്‍ വാസു കൈരളി ന്യൂസിനോട് പറഞ്ഞു.
അടിയുറച്ച ഇടത് പക്ഷ വിശ്വാസികളായ ഈ രണ്ട് ചെറുപ്പക്കാരാണ് ശബരിമലയിലെ സുപ്രധാനമായ ആചാരം സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ചതെന്നത് അതിലേറെ കൗതുകമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here