കോഹ്‌ലി കസറി; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം

വിൻഡിനെതിരായ അദ്യ ട്വന്‍റി ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റ് ജയം. ജയിക്കാൻ 208 റൺസ് വേണ്ടിയിരുന്ന ഇന്ത്യ എട്ട് പന്തുകൾ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു.

50 പന്തുകളിൽ നിന്നും ആറു ഫോറുകളും ആറു സിക്സറുകളുമടക്കം പുറത്താകാതെ 94 റൺസെടുത്തെ വിരാട് കോഹ്‌ലിയാണ് വിജയശില്‍പ്പി.

ലോകേഷ് രാഹുൽ 62 റൺസുമായി മികച്ച പിന്തുണ നൽകി. രാജ്യാന്തര ട്വന്റി20യിൽ കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസെടുത്തത്. അർധസെഞ്ചുറി കുറിച്ച ഷിംറോൺ ഹെറ്റ്മയറിന്റെ പ്രകടനമാണ് വിൻഡീസിന് തുണയായത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News