ചലചിത്ര മാമാങ്കത്തിന് ഇന്ന് രണ്ടാം നാള്‍; പ്രര്‍ശനത്തിനെത്തുന്നത് 63 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം പ്രക്ഷകർക്ക് മുന്നിലെത്തുന്നത് 63 ചിത്രങ്ങൾ. മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദർശനവും ഇന്ന് ആരംഭിക്കും.

നാല് ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കാൽപ്പന്ത് മാന്ത്രികന്റെ ജീവിത കഥ പറയുന്ന ‘ഡീഗോ മറഡോണ’ ഇന്ന് സ്‌പെഷ്യല്‍ സ്‌ക്രീനിങിൽ പ്രദർശിപ്പിക്കും.

തിരക്കാ‍ഴ്ചകളുടെ രണ്ടാം ദിനത്തിൽ നിശാഗന്ധിയടക്കമുള്ള13 തീയറ്ററുകളിലും സിനിമകൾ സജ്ജീവമാകും. ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 63 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഇതിൽ ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് ആരംഭിക്കും. ആകെ 4 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗ്ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ് മൈക്കല്‍ ഇന്നസ് ചിത്രം ഫിലാസ് ചൈല്‍ഡ്, അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്‍റെ ദി പ്രൊജക്ഷനിസ്റ്റ് , ജാപ്പനിസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്‌റ്റേയ്‌സ് ദി സെയിം എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

കാൽപ്പന്ത് മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിത കഥയുടെ അഭ്രകാഴ്ച ‘ഡീഗോ മറഡോണ’ ഇന്ന് പ്രദർശനത്തിനെത്തും.

നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകന്‍ ആസിഫ് കപാഡിയ ഒരുക്കിയ ഈ ഡോക്യൂമെന്‍ററി സ്‌പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തിലാണ് നിശാഗന്ധി യിൽ പ്രദര്‍ശിപ്പിക്കുന്നത്.

ഫുട്‌ബോള്‍ ക്ലബായ ബാഴ്സലോണയില്‍ നിന്ന് നാപോളിയിലേക്ക് റെക്കോര്‍ഡ് പ്രതിഫല തുകയ്ക്ക് മറഡോണ നടത്തിയ കൂടുമാറ്റത്തിന്റെ അനാവരണവും,യുവേഫ കപ്പ് വിജയത്തിന്‍റെ യഥാർത്ഥ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. നൂറ്റാണ്ടിന്‍റെ ഗോള്‍കൊണ്ട് തലമുറകളെ ത്രസിപ്പിച്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്‍റെ വളര്‍ച്ചയാണ് ചിത്രത്തിന്‍റെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News