
തിരുവനന്തപുരത്തു വച്ചു നടക്കുന്ന ടി20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഇന്നെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5.45 ഓടെയാണ് സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. ടീമുകളെ കെ.സി.എ ഒഫീഷ്യല്‍സും ക്രിക്കറ്റ് ഫാന്‍സും ചേര്‍ന്ന് സ്വീകരിക്കും.
നാളെ കാര്യവട്ടം സ്പാർട്സ് ഹബ്ബിൽ വച്ച് നടക്കുന്ന ടി 20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തുന്ന ടീമുകൾക്ക് വലിയ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്.
വൈകീട്ട് 5.45 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വീമാനതാവളത്തിലെത്തുന്ന ഇന്ത്യാ വിൻഡീസ് ടീമംഗങ്ങള്‍ പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോകും. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തിനുശേഷമാണ് സംഘം കേരളത്തിലേക്ക് എത്തുന്നത്.
ഇരു ടീമുകള്‍ക്കും പരിശീലന സെഷനുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ബിസിസിഐ അറിയിച്ചു. ലീലയിൽ വിശ്രമിക്കുന്ന ഇരു ടീമംഗങ്ങളും നാളെ മത്സരത്തിനു മുന്നോടിയായിട്ട് മാത്രമാകും സ്റ്റേഡിയത്തിലെത്തുക.
മത്സരം കാണാനായി നാളെ വൈകിട്ട് നാല് മണി മുതലാണ് കാണികളെ സ്റ്റേഡിയത്തിലെക്ക് പ്രവേശിപ്പിക്കുക. കാണികൾ തിരിച്ചറിയല്‍ കാർഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
മത്സരത്തിനായി സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പകലും രാത്രിയുമായി നടക്കുന്ന മത്സരമായതിനാൽ ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. സിറ്റി പൊലിസ് കമ്മീഷണര്‍ എം.ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലിസുകാരാണ് മത്സരത്തിന് സുരക്ഷയൊരുക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here