സവാളയ്ക്ക് പകരക്കാരന്‍; തമി‍ഴ്നാട്ടില്‍ വിജയിച്ച പരീക്ഷണം കേരളത്തിലേക്കും

സവാള വിലകയറ്റത്തെ അതിജീവിക്കാൻ അപരനെ കണ്ടെത്തി ആ അപരൻ മറ്റാരുമല്ല മുട്ടക്കോസ്. തമിഴ്നാട്ടിലാണ് ആദ്യം പരീക്ഷിച്ചു വിജയിച്ചതെങ്കിലും കേരളത്തിലും സവാളക്കു പകരം മുട്ടക്കോസിനെ മലയാളികൾ നെഞ്ചേറ്റി.

ഒരു ഭാഗത്ത് റോക്കറ്റു പോലെ കുതിച്ചുയരുന്ന സവാളയുടെ വില മറുഭാഗത്ത് ക്ഷാമം. ഈ പ്രതിസന്ധി മറികടക്കാൻ തമിഴ്നാട്ടിൽ മാംസാഹാരത്തിലും ഓംലെറ്റിലും മുട്ടക്കോസ് ചേർത്തു സംഗതി സക്സസ് വമ്പൻ ഹിറ്റ്.

ഇക്കാര്യം കേരളത്തിലും അറിഞ്ഞതോടെ ഉഴുന്നു വടയിലാണ് മലയാളീ പരീക്ഷണം, ഉഴുന്നുവടയിൽ 100% സവാളയുടെ സ്ഥാനം 30% മായി കുറഞ്ഞു ബാക്കി മുട്ടക്കോസിനു നൽകി, സൂപ്പർ ടേസ്റ്റ്.

ഇനി വടയിൽ മാത്രം ഒതുക്കാതെ മറ്റു കറികളിലും ഉപയോഗിക്കാനാണ് ഹോട്ടൽ നടത്തിപ്പുകാരുടേയും വീട്ടമ്മമാരുടേയും തീരുമ‌നം.

മുട്ടക്കോസിൽ വൈറ്റമിൻ ബി,സി,കെ യുടെ സാന്നിദ്ധ്യവും ഉണ്ട്.വെജിറ്റബിൽ സല‌ാടിൽ മുട്ടക്കോസ് ചേർക്കാറുണ്ട് എങ്കിൽ പിന്നെ കറികളിലും എന്തു കൊണ്ട് ആയികൂടെന്നാണ് പാചക വിദഗ്ദ്ധരുടെചോദ്യം.

രണ്ടാഴ്ചക്കുള്ളിലാണ് അടുക്കളയിൽ നിന്നു സവാളക്ക് ചെറുതെങ്കിലും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്. ഇനി ഒരു പക്ഷെ സവാള വിലകുറവോടെ കമ്പോളത്തിൽ എത്തിയാലും മുട്ടക്കോസിനെ ആരും മറക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel