യുപിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; 14കാരിയെ പീഡിപ്പിച്ച്, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ് ഷഹറില്‍ 14കാരിയെയാണ് മൂന്നംഗ സംഘം കൂട്ടബലാല്‍സംഗം ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

പതിനാലുകാരിയായ പെണ്‍കുട്ടി വീടിന് സമീപത്തെ പച്ചക്കറി തോട്ടത്തില്‍ പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു. ഇതുകണ്ട മൂന്നുപേര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശേഷം പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.

കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here