തെലങ്കാനയില്‍ പ്രതികളെ വെടിവച്ചു കൊന്ന സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: തെലങ്കാനയില്‍ ബലാല്‍സംഗ കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി.

പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികളെ വെടിവച്ചുകൊലപ്പെടുത്തിയത് 2014ലെ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി ആണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.

തെലങ്കാനയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വനിതാ ഡോക്ടറെ കൊന്ന പ്രതികള്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്‌തെന്നും തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here