തിരുവനന്തപുരം: കുടുംബാംഗത്തിന്റെ യാത്രചെലവ് സര്‍ക്കാരിനെ ഏല്‍പ്പിക്കുന്ന അല്‍പ്പത്തരം ഞങ്ങള്‍ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

”യാത്ര ചിലവിന്റെ കൂലി ചില ഘട്ടങ്ങളില്‍ വൈകിയാണ് കൊടുക്കുന്നത്. അത് കൊണ്ടാവാം വിവരാവകാശത്തില്‍ തുക ശേഖരിച്ച് വരുന്നു എന്ന് പറയുന്നത്. ചില വിവരങ്ങള്‍ എന്റെ ഓഫീസില്‍ ഉണ്ടാവില്ല, അതാത് വകുപ്പുകളിലാണ് ഉണ്ടാവുക”.- മുഖ്യമന്ത്രി വ്യക്തമാക്കി.

താന്‍ നടത്തിയത് ഉല്ലാസയാത്ര അല്ലെന്നും പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ആരോപണങ്ങള്‍ക്ക് എന്ത് മറുപടി പറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.