മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി പത്മനാഭന്‍ നവതിയുടെ നിറവില്‍

കവിത തുളുമ്പിനില്‍ക്കുന്ന എഴുത്തുകള്‍കൊണ്ട് മലയാളി വായനക്കാരുടെ മനസിലിടം നേടിയ മലയാള സാഹിത്യത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന്‍ നവതിയുടെ നിറവില്‍.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട എഴുത്തുജീവിതത്തിനിടയില്‍ കാമ്പുള്ള എഴുത്തുകള്‍കൊണ്ട് വായനക്കാര്‍ക്കിടയിലേക്ക് എന്നും മുഴച്ചുനില്‍ക്കുന്ന ചോദ്യങ്ങളെറിഞ്ഞ മലയാള സാഹിത്യത്തിന്റെ അനന്ത സാധ്യതകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ കഥാകൃത്താണ് ടി പത്മനാഭന്‍.

ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലതിനെ തിരസ്‌കരിച്ച് നിലപാടുകള്‍ സധൈര്യം വിളിച്ചു പറഞ്ഞ എഴുത്തുകാര്‍ കൂടിയാണ് ടി പത്മനാഭന്‍. ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1996 ല്‍ ഗൗരി എന്ന പുസ്തകത്തിന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അവാര്‍ഡ് സംവിധാനത്തോടുള്ള എതിര്‍പ്പുമൂലം ഇദ്ദേഹം നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here