ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയതിന്‍റെ ഞെട്ടലിലാണ് രാജ്യം ഇപ്പോ‍ഴും. തൊട്ടുപിറകെ മറ്റൊരു വേദന കൂടി. ഉന്നാവിലെ പെണ്‍കുട്ടിയും യാത്രാമൊ‍ഴികേയിരിക്കുന്നു.
തന്നെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന് ഉന്നാവിൽ തീകൊളുത്തപ്പെട്ട പെൺകുട്ടി ആഗ്രഹിച്ചിരുന്നു.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിൽ തുടരുന്പോ‍ഴും അവള്‍ പറഞ്ഞത് തനിക്ക് മരിക്കാൻ ആഗ്രഹമില്ലെന്നാണ്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് അവള്‍ യാത്രയായത്. 11.10ന് പെണ്‍കുട്ടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സഫ്ദാര്‍ജങ് ആശുപത്രി അധികൃതര്‍ അറിയിച്ചു

കൂട്ടബലാ‍ല്‍സംഗത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.