
കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നതില്‍ ദുരൂഹത. അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്‌കരണത്തിനും സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
സാധാരണയായി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളുടെ മുട്ടിനുതാഴെ വെടിവയ്ക്കുകയാണ് പതിവ്. ഇവിടെ നാലുപ്രതികളും സംഭവസ്ഥലത്തുതന്ന മരിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി സംഭവസ്ഥലത്ത് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ ആയുധങ്ങള്‍ തട്ടിപ്പറിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here