ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരള ബാങ്ക്

കേരളത്തിന്റെ ബാങ്കിങ് മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ കര്‍ഷകര്‍ കാര്‍ഷികവായ്പകള്‍ക്ക് ഇതുവരെ നല്‍കിയ പലിശ കേരള ബാങ്കിന് നല്‍കേണ്ടതില്ലെന്നും ഒരുശതമാനമെങ്കിലും കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ എല്ലാവരും സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കേരളത്തിലെ സഹകരണമേഖല ദശാബ്ദങ്ങളായി രാജ്യത്തിന് മുന്നില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. വലിയ അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ടിരുന്ന ഒരു മേഖലയാണിത്. അത്രത്തോളം കരത്തുറ്റ ക്രെഡിറ്റ് മേഖല മറ്റെവിടയേും ഇല്ല എന്നതാണ് ഈ അത്ഭുതത്തിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here