മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സൗദിയില്‍ സന്ദര്‍ശനം നടത്തിയ ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധം വിച്ഛേദിക്കാമെന്ന് വാഗ്ദാനം ചെയ്തതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ത്രികക്ഷി അയല്‍ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടിയുടെ ഭാഗമാണ് തീരുമാനം. ഖത്തര്‍ മുന്നോട്ടുവെച്ച വാഗ്ധാനത്തെകുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും ലഭ്യമല്ല. എന്നാല്‍, മേഖലയിലെ ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ഖത്തറിന്റെ ബന്ധത്തെക്കുറിച്ച് കാര്യമായ തെറ്റിദ്ധാരണയുണ്ടായതായി മുതിര്‍ന്ന ഖത്തറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.