ഐഎഫ്എഫ്കെ; മികച്ച അഭിപ്രായം നേടി ലോകസിനിമ

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മികച്ച അഭിപ്രായം നേടി ലോകസിനിമ.

മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും തുടക്കമായി. കാല്‍പ്പന്ത് മാന്ത്രികന്റെ ജീവിത കഥ പറയുന്ന ‘ഡീഗോ മറഡോണയും’ ഇന്ന് സ്പെഷ്യല്‍ സ്‌ക്രീനിങില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ടിബറ്റന്‍ താഴ്വരയില്‍ മുത്തച്ഛനും മൂന്നു മക്കള്‍ക്കുമൊപ്പം ജീവിക്കുന്ന ഡാര്‍ഗ്യയും ഡ്രോല്‍ക്കറിലൂടെയുമാണ് ചൈനീസ് ചിത്രം ബലൂണ്‍ കഥ പറയുന്നത്. കുടുംബ ബന്ധത്തിന്റെ ആഴങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ആദ്യമായി മേളയ്‌ക്കെത്തിവര്‍ പോലും രണ്ടാംദിനത്തില്‍ ലോക സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഇന്ന് മാത്രം ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയില്‍ നടക്കുന്നത്. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനവും ആരംഭിച്ചു. വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളര്‍ത്തുന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ് മൈക്കല്‍ ഇന്നസ് ചിത്രം ഫിലാസ് ചൈല്‍ഡ് നിറ സദസ്സിലാണ് പ്രദര്‍ശനം നടത്തിയത്

അലന്‍ ഡെബര്‍ട്ടന്‍ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് , ജാപ്പനിസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്റ്റേയ്സ് ദി സെയിം എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

കാല്‍പ്പന്ത് മാന്ത്രികന്‍ ഡീഗോ മറഡോണയുടെ ജീവിത കഥയുടെ അഭ്രകാഴ്ച ‘ഡീഗോ മറഡോണയും’ ഇന്ന് പ്രദര്‍ശനത്തിനെത്തും .നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകന്‍ ആസിഫ് കപാഡിയ ഒരുക്കിയ ഈ ഡോക്യൂമെന്ററി സ്പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തിലാണ് നിശാഗന്ധി യില്‍ പ്രദര്‍ശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here