കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിക്ക് പീഡനം; യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച പത്തോളം പേര്‍ക്കെതിരെ അന്വേഷണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലും ഹോട്ടലുകളിലും എത്തിച്ച് ശേഷം പലര്‍ക്കായി കാഴ്ച വച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച ബന്ധുവായ യുവതിയേയും കരുനാഗപ്പള്ളി സില്‍വര്‍ പ്ലാസാ ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം തേവള്ളി ഓലയില്‍ സ്വദേശിനിയെയാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃക്കടവൂര്‍ കുരീപ്പുഴയിലെ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന വ്യാജേനെയാണ് ഭീഷണിപ്പെടുത്തി ബന്ധുവായ യുവതി കൂട്ടി കൊണ്ടു വന്നത്.

തുടര്‍ന്ന് കൊട്ടിയം കരുനാഗപള്ളി, ഭാഗങ്ങളിലും ലോഡ്ജുകളിലും ഹോം സ്റ്റേകളിലും എത്തിച്ച് പലര്‍ക്കായി കാഴ്ചവെച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചു വെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

യുവതിയെ കൂടാതെ പൊലീസ് നടത്തിയ റെയ്ഡില്‍ കരുനാഗപള്ളിയിലെ ലോഡ്ജ് ഉടമയടക്കം മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച പത്തോളം പേര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ വീട്ടില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ രേഖകള്‍ പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News