പുതുമയുള്ള അവതരണം; സ്റ്റാന്‍ഡ് അപ്പിന്റെ പുതിയ ഗാനം

പുതുമയുള്ള അവതരണവുമായി സ്റ്റാന്‍ഡ് അപ്പിന്റെ പുതിയ ഗാനമെത്തി.

കഥകള്‍ പറയേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷനാണ് റിലീസ് ആയത്.
ഗാനത്തെ പറ്റി സംവിധായിക വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇങ്ങനെ:

ബിലു പദ്മിനി നാരായണന്‍ എഴുതി വര്‍ക്കി സംഗീതം നല്കി സയനോര പാടിയ സ്റ്റാന്റപ്പിലെ മറ്റൊരു ഗാനം. തോരാത്ത സങ്കടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ആളലുണ്ട് ഈ പാട്ടിലെ വരികള്‍ക്ക്. ഒപ്പം എല്ലാ വേദനകളെയും അതിജീവിച്ച് എഴുന്നു നില്ക്കുന്ന സ്ത്രീയുടെ ഉള്‍ക്കരുത്തുമുണ്ട്.

ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ക്യാമറയും, ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. രജിഷ വിജയന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, ഐ.വി ജുനൈസ്, ദിവ്യ ഗോപിനാഥ്, സീമ തുടങ്ങിയവര്‍ അഭിനയിക്കുന്ന സ്റ്റാന്‍ഡ് അപ്പ് ഡിസംബര്‍ 13ന് തീയേറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News