കോട്ടയം: രാത്രി ബസ് കാത്തു നിന്ന അമ്മയേയും മകളേയും ആക്രമിച്ച യുവാവ് അറസ്റ്റില്‍. കോതനല്ലൂര്‍ വട്ടക്കുളം സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്.

മീന്‍ കച്ചവടത്തിന് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങാന്‍ കോതനെല്ലൂര്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്ന അമ്മയ്ക്കും മകള്‍ക്കും നേരെയായിരുന്നു ആകമണമുണ്ടായത്. മദ്യപിച്ചെത്തിയ കോതനല്ലൂര്‍ വട്ടക്കുളം സ്വദേശി രഞ്ജിത്താണ് അക്രമണം നടത്തിയത്. നവംബര്‍ 30ന് നടന്ന സംഭവം സമീപത്തെ കടയിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

മദ്യപിച്ചെത്തിയ രഞ്ജിത്ത് ഇരുവരോടും മോശമായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാള്‍ മര്‍ദ്ദിച്ച് നിലത്തിട്ടു. ഇതോടെ മകള്‍ രഞ്ജിത്തിനെതിരെ തിരിഞ്ഞതോടെ ഇയാള്‍ യുവതിയെയും ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തെ തുടര്‍ന്ന് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്യ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

അതിനു ശേഷം രഞ്ജിത്ത് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സഹിതം അമ്മയും മകളും വീണ്ടും വൈക്കം ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി രഞ്ജിത്തിനെ വീണ്ടും അറസ്റ്റ് ചെയ്യ്തത്.