സിപിഐഎം വിരുദ്ധ വാര്‍ത്താ നിര്‍മിതിയുടെ ഏറ്റവും ജീര്‍ണമായ മുഖമാണ് കോടിയേരി ബാലകൃഷ്ണന്റെ രോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ അരങ്ങേറിയത്. കോടിയേരി അവധിയില്‍ പോകുന്നൂവെന്നും പകരക്കാരനെ ഉടന്‍ നിശ്ചയിക്കും എന്ന മട്ടില്‍ കെട്ടിയുയര്‍ത്തിയ നുണക്കോട്ട മാധ്യമങ്ങളുടെ മരവിച്ച മനഃസാക്ഷിയുടെ ഒടുവിലത്തെ ഉദാഹരണംകൂടിയാണ്.

വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയതോടെ ഇതിന്റെ മുന ഒടിഞ്ഞെങ്കിലും പടച്ചുവിട്ട കള്ളം സാധൂകരിക്കുന്നതിനുള്ള തന്ത്രമാണ് പിന്നീട് പുറത്തെടുത്തത്. ഏതോ രഹസ്യകേന്ദ്രത്തില്‍ ആസൂത്രണംചെയ്ത നുണക്കഥയാണ് ആശയക്കുഴപ്പം സൃഷ്ടിക്കാനായി മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.