ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 58.90 ശതമാനം പോളിങ്

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 58.90 ശതമാനം പോളിങ്്. സിസായി മണ്ഡലത്തിലെ ഒരു ബൂത്തില്‍ പോലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.

മുഖ്യമന്ത്രി രഘുബര്‍ദാസ് മത്സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് അടക്കം 20 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 18 മണ്ഡലങ്ങളില്‍ 3 മണിക്ക് പോളിംഗ് അവസാനിച്ചു. സ്വന്തം മന്ത്രിസഭയിലെ മുന്‍ അംഗം സരയു റായ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ എത്തിയതോടെ ജംഷഡ്പൂര്‍ ഈസ്റ്റിലെ മത്സരം ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭാണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി. അഞ്ചു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെ.എം.എം നേതൃത്വം നല്‍കുന്ന മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News