സ്വന്തം ദത്തെടുക്കല്‍ ചടങ്ങിന് സഹപാഠികളേയും ക്ഷണിച്ചു; ഹൃദ്യമായി കുഞ്ഞു മൈക്കിളിന്റെ ചിത്രം

സ്വന്തം ദത്തെടുക്കല്‍ ചടങ്ങിന് തന്റെ എല്ലാ കൂട്ടുകാരെയും ക്ഷണിച്ച് ഒരു കുഞ്ഞ്. കുഞ്ഞു മൈക്കിളിന്റെ തീരുമാനം ഏവരുടെയും കണ്ണു നിറയ്ക്കുന്ന ഒരു വാര്‍ത്തയായി. തന്നെ ദത്തെടുക്കുന്ന ദിവസം സഹപാഠികളായ മുഴുവന്‍ കൂട്ടുകാരെയും ചടങ്ങില്‍ ഈ കുഞ്ഞ് വിളിച്ചുവരുത്തി. മിഷിഗനിലുള്ള കെന്റ് കൗണ്ടി എന്നയാളാണ് ഇത് ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

നഴ്‌സറി ക്ലാസിലാണ് മൈക്കില്‍ പഠിക്കുന്നത്. ദത്തെടുത്ത അമ്മയ്ക്കും അച്ഛനുമൊപ്പം ഇരിക്കുന്ന ചിത്രത്തില്‍ നിന്നും അറിയാം കുഞ്ഞു മൈക്കിള്‍ അത്യധികം സന്തോളവാനാണെന്ന്.

കോടതിമുറിയുടെ മുന്നിലായാണ് മൈക്കിളും അവനെ സ്വീകരിച്ച ദമ്പതികളും ഇരിക്കുന്നത്. പിന്നിലായി കൂട്ടുകാരുടെ ചെറിയ മുഖങ്ങളും കാണാം. നിരവധി പേരാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആന്‍ഡ്രിയ മെല്‍വിനും ഡേവ് ഈറ്റോണുമാണ് മൈക്കിളിനെ സ്വന്തം കുഞ്ഞായി വളര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here