വായുമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍

ജനങ്ങളുടെ ആരോഗ്യത്തിന് വായുമലിനീകരണം ഹാനികരമല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. വായുമലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനാലാണ് ആയുര്‍ദൈര്‍ഘ്യം കുറയുന്നതെന്ന വാദങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പഠനങ്ങളിലൊന്നും അങ്ങനെ കണ്ടെത്തിയിട്ടില്ല. ജനങ്ങളില്‍ വെറുതെ ഭീതി പരത്തരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ വായൂ മലിനീകരണം ഇത്രയും വര്‍ധിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷം കൂടി വര്‍ധിച്ചേനെയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ 2018ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍സെറ്റിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് സ്റ്റഡീസ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും വായുമലിനീകരണം ഇന്ത്യയിലെ , പ്രത്യേകിച്ചും വടക്കേയിന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമായത് വ്യക്തമായി പറയുന്നുണ്ട്. മലിനീകരണത്തോത് ഉയര്‍ന്ന നിലയിലുള്ള സംസ്ഥാനങ്ങളിലെ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷത്തോളം കുറഞ്ഞിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News