ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20;  ടീം അംഗങ്ങള്‍ തിരുവനന്തപുരത്തെത്തി

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരങ്ങള്‍ക്കായി ടീം അംഗങ്ങള്‍ തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 7 മണിയോടെയാണ് അംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു

വലിയ ആരവത്തോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വീമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. പ്രത്യേക വിമാനത്തില്‍ വൈകീട്ട് 7ന് തിരുവനന്തപുരം അന്താരാഷ്ട്ര വീമാനതാവളത്തിലെത്തിയ ടീമംഗങ്ങളെ കനത്ത സുരക്ഷാ വലയത്തില്‍ കോവളം ലീല റിസോര്‍ട്ടില്‍ എത്തിച്ചു.

സഞ്ജു സാംസണ്‍ കളിക്കുമെന്ന പ്രത്യോശയാണ് ആരാധകര്‍ പങ്കുവെച്ചത്. വൈകീട്ട് 7ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലായിരിക്കും മത്സരം നടക്കുക. മത്സരത്തിനു മുന്നോടിയായി ടീം പ്രാക്ടീസ് ഉണ്ടാകില്ല. മത്സരത്തിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു.

മത്സരത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി കമ്മീഷണര്‍ എം.ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നാലു മണിയോടു കൂടി കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം. മൂന്ന് ഘട്ടമായുള്ള സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.

കുപ്പി, കുട തുടങ്ങി പുറത്തുനിന്നുള്ള വസ്തുക്കളൊന്നും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കില്ല. മത്സരത്തിന് ശേഷം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ്ഇന്‍ഡീസ് ടീമും രണ്ടിന് ഇന്ത്യന്‍ ടീമും മൂന്നാം മത്സരത്തിനായി മുംബൈയിലേക്ക് തിരിക്കും. ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഈ മത്സരങ്ങള്‍കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര നേടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here