ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്

ചുരമിറങ്ങി ഇങ്ങ് തെക്കേയറ്റത്തെത്തി തിരക്കാ‍ഴ്ചകൾ കാണുകയാണ് കരിയൻ. വയനാട് തിരുനെല്ലിലെ കാരമാട് കാട്ടുനായ്ക്കർ കോളനിയിലെ ഇൗ 65കാരന് സിനിമ ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ രാജ്യാന്തര ചലച്ചിത്ര മേള ജീവിതത്തിലെ ആദ്യ അനുഭവവും. കുട്ടുക്കാരായ ആദർശ്, സിദ്ധാർത്ഥ് എന്ന സഹോദരങ്ങളാണ് മേളയ്ക്കും കരിയന്‍റെ കൂട്ട്.

മാനന്തവാടിയിലെ മാരുതി തീയറ്റർ മാത്രമായിരുന്നു കരിയന്‍റെ സിനിമാ ലോകം. അതാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തെത്തി നിൽക്കുന്നത്. വയനാട് തിരുനെല്ലിലെ കാരമാട് കാട്ടുനായ്ക്കർ കോളനിയിലെ ഏറ്റവും മുതിർന്ന കരിയന് ആദ്യ മേള ഇതിനകം സമ്മാനിച്ച കാ‍ഴ്ചാ വിസ്മയം ചെറുതല്ല.
യു വിൽ ഡെ അറ്റ് ട്വന്‍റി എന്ന സുഡാനി ചിത്രമായിരുന്നു കരിയന്‍റെ, മേളയിലെ ആദ്യ ചിത്രം. സ്വന്തം നാട്ടിൽ നിന്നുള്ള കാന്തൻ ദ ലവർ ഒാഫ് കളർ എന്ന മലയാള ചിത്രവും പ്രത്യേകമായി സെലക്ട് ചെയ്ത് കാണാൻ കരിയൻ മറന്നില്ല.

വയനാടൻ ചുരമിറങ്ങി ഇങ്ങ് തെക്കേയറ്റത്ത് കരിയൻ എത്തുന്നതിന് വ‍ഴിയെരുക്കിയതാകട്ടെ
കോ‍ഴിക്കോട് കുറ്റ്യാടി സ്വദേശികളായ ആദർശ്, സിദ്ധാർത്ഥ് എന്നീ സഹോദരങ്ങളാണ്. ലോകക്കാ‍ഴ്ചകൾക്കായി കരിയൻ എത്തിയത് തീവണ്ടിയിലായിരുന്നു. അതും അദ്യ അനുഭവം.സുഹൃത്ത് ആദർശിന്‍റെ മാനന്തവാടിയിലെ പുരയിടത്തിലെ പണിക്കാരൻ കുടിയായിരുന്നു കരിയൻ.

കരിയന്‍റെ കോളനിക്കാർ വളരെ ആശ്ചര്യത്തോടെയാണ് കരിയന്‍റെ മേളയിലെയ്ക്കുള്ള വരവ് തന്നെ കാണുന്നത്. കരിയൻ ചേട്ടനും സിനിമയെ സ്നേഹിക്കുന്ന ഡെലിഗേറ്റായെന്ന് സിദ്ധാർത്ഥും പറയുന്നു.

അവസാന ദിനം വരെയും മേളയിലെ സിനിമകൾ ആസ്വദിക്കുകയാണ് കരിയന്‍റെയും കൂട്ടുക്കാരുടെയും ലക്ഷ്യം. ഇനി പറ്റുന്ന അത്ര മേളയ്ക്ക് തന്‍റെ കൂട്ടുക്കാർക്കൊപ്പം എത്തണം എന്നത് മാത്രമാണ് കരിയന്‍റെ ആഗ്രഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News