ഒന്നാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം

ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് പകർന്ന് കണ്ണൂർ വിമാനത്താവളം ഒന്നാം വാർഷികത്തിന്റെ നിറവിൽ.14 ലക്ഷം യാത്രക്കാരെന്ന റെക്കോർഡ് നേട്ടമാണ് കണ്ണൂർ വിമാനത്താവളം ആദ്യ വർഷത്തിൽ കൈവരിച്ചത്. ഒന്നാം വാർഷിക പരിപാടികൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു ഉത്തരമലബാറിന്റ് രണ്ടര പതിറ്റാണ്ട് നീണ്ട സ്വപ്നം യാഥാർഥ്യമായത്.അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആയി മാറിയ കണ്ണൂർ ആദ്യവർഷം തന്നെ വിജയഗാഥ രചിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് മാസങ്ങൾക്കകം 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ചു.വിദേശ വിമാന കമ്പനികൾ ക്ക്‌ സർവീസ് നടത്താൻ കേന്ദ്രത്തിൽ നിന്നുള്ള അനുമതി കൂടി ലഭിച്ചാൽ കണ്ണൂരിന് കൂടുതൽ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് എം ഡി വി തുളസീദാസ് പറഞ്ഞു.

ഒരു വർഷം പിന്നിടുമ്പോൾ 14 ലക്ഷം യാത്രക്കാരെന്ന നേട്ടം കണ്ണൂരിന് സ്വന്തമാക്കാൻ ആയത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സർക്കാറിനെയും ഇടപെടൽ കൊണ്ട് കൂടിയാണ്.വിമാന കമ്പനികളും ആയി മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് ഇത്രയുമധികം സർവീസുകൾ കണ്ണൂരിലേക്ക് കൊണ്ടുവരാൻ ആയത്.ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും കണ്ണൂരിൽ നിന്നും സർവീസുകൾ ഉണ്ട്. കാർഗോ സേവനങ്ങളും വൈകാതെ ആരംഭിക്കും.വിപുലമായ പരിപാടികളോടെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നത്.

രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടുകൂടി ചടങ്ങുകൾ ആരംഭിക്കും. 9.25 ന് അനാഥാലയങ്ങളിലെ കുട്ടികൾക്കായുള്ള പ്രേത്യേക ഫ്ലൈറ്റ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വിമാനത്തിൽ കുട്ടികളോടൊപ്പം പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് യാത്രചെയ്യുകയും മാജിക് പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. തുടർന്ന് ആർട്ട് ഗാലറി, ഇന്റർനാഷണൽ ലൗഞ്ച്, ടൂറിസം ഇൻഫർമേഷൻ കൗണ്ടർ, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്‌ഘാടനം നടക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇന്ത്യൻ എയർ ഫോഴ്സ് അനുവദിച്ച പ്രദർശന വിമാനം 10.30 ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.

മന്ത്രി ഇ.പി. ജയരാജൻ ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങിൽ മന്ത്രി ശൈലജ ടീച്ചർ മുഖ്യാതിഥി ആയിരിക്കും. വിശിഷ്ടാതിഥിയായ AOC-in-C Southern Air Command ചടങ്ങിൽ സംസാരിക്കും. തുടർന്ന് 2018 ഡിസംബർ 9 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ യാത്രചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മട്ടന്നൂർ മുനിസിപ്പൽ ചെയർപേഴ്സണും ആശംസാ പ്രസംഗം നടത്തും.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ‘ആദ്യ വർഷം’ എന്ന പേരിൽ മെഗാ ഇവന്റ് ഡിസംബർ 9 ന് വൈകുന്നേരം 6 മണി മുതൽ 10 മണി വരെ കണ്ണൂർ ബർണ്ണശേരിയിലുള്ള ഇ.കെ.നായനാർ മെമ്മോറിയൽ അക്കാദമിയിൽ വച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News