പി കെ ഗുരുദാസന്റെ ആത്മകഥ ‘ഞാൻ, എന്റെ രാഷ്ട്രീയം’ പ്രകാശനം ചെയ്ത് എം വി ഗോവിന്ദൻ

ഏതു സാഹചര്യങ്ങളെയും അതീജീവിച്ച് മുന്നേറാനുള്ള കരുത്താണ് പി കെ ഗുരുദാസൻ പകർന്നുനൽകുന്ന ജീവിത ദർശനമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം വി ഗോവിന്ദൻ പറഞ്ഞു. പി കെ ഗുരുദാസന്റെ ആത്മകഥ ‘ഞാൻ, എന്റെ രാഷ്ട്രീയം’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ത്യാഗോജ്വലമായ സമരങ്ങളുടെ നിരവധി ഏടുകൾ നിറഞ്ഞതാണ് ഗുരുദാസന്റെ ജീവിതം. ഇവയിൽ ഗുരുദാസനും കമ്യൂണിസ്റ്റ് പ്രസ്ഥാനവും വഹിച്ച പങ്ക് പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്. ഭൂതകാലത്തെ വിസ്മരിച്ച്‌ വർത്തമാനകാലത്തിനും ഭാവിയെ അടിസ്ഥാനമാക്കാതെ സമൂഹത്തിനും മുന്നോട്ടുപോകാനാകില്ല. വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെ ചരിത്രം സൃഷ്ടിക്കുന്നവരാണ് മാർക്സിസ്റ്റുകൾ. ത്യാഗപൂർണമായ പ്രവൃത്തികളിലൂടെയാണ് പൊതുനന്മയുള്ള മനസ്സ്‌ പാർടി പ്രവർത്തകർ ആർജിക്കുന്നത്– എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ പുസ്തകം ഏറ്റുവാങ്ങി. പോളയത്തോട് എൻ എസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, കെ രാജഗോപാൽ, എം മുകേഷ് എംഎൽഎ എന്നിവർ സംസാരിച്ചു. ചിന്താ പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ ശിവകുമാർ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ സ്വാഗതം പറഞ്ഞു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രൻ, ബി രാഘവൻ, കെ സോമപ്രസാദ് എംപി, കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണൻ, എൻ പത്മലോചനൻ, കെ തുളസീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, കേരള ബാർ കൗൺസിൽ ചെയർമാൻ ഇ ഷാനവാസ്ഖാൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News