ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനൽ; കേരളത്തിൻറെ പ്രതീക്ഷയായി ഇന്ദ്രജ

കണ്ണൂരിൽ നടക്കുന്ന ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻറെ മെഡൽ പ്രതീക്ഷയായ ഇന്ദ്രജ ഇന്ന് ഫൈനൽ മത്സരത്തിന് ഇറങ്ങും. ഹരിയാന താരം നൂപുറിനോടാണ് ഇന്ദ്രജ ഫൈനലിൽ ഏറ്റുമുട്ടുന്നത്. യു പി താരം ഇംറോസ് ഖാനെ സെമി ഫൈനലിൽ തറ പറ്റിച്ചാണ് ഇന്ദ്രജ ഫൈനലിൽ കടന്നത്.

ഇടിക്കൂട്ടിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചാണ് മലയാളിതാരം ഇന്ദ്രജ ഫൈനലിൽ പ്രവേശചത് സെമി ഫൈനൽ മത്സരത്തിൽ യുപി താരം ഇംറോസ് ഖാന് ഇന്ദ്രജയുടെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ഫൈനലിൽ ഹരിയാനയുടെ നൂപുർ ആണ് ഇന്ദ്രജയുടെ എതിരാളി.മലയാളി താരങ്ങളായ അനശ്വരയ്ക്കും അഞ്ജു സാബുവിനും ഇടിക്കൂട്ടിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉടനീളം റെയിൽവേയുടെ മുന്നേറ്റമാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here