
ദില്ലി: പുലര്‍ച്ചെ 5.22 ഓടെയാണ് റാണി ഝാന്‍സി റോഡിലുള്ള 6 നില കെട്ടിടത്തിലെ ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായത്.
ഈ കെട്ടിടത്തില്‍ ഉറങ്ങികിടന്നിരുന്ന തൊഴിലാളികള്‍ ആണ് ദുരന്തത്തിന് ഇരയായായത്. തീപിടിത്തവും തുടര്‍ന്നുള്ള പുകയും ശ്വസിച്ചാണ് മരണങ്ങള്‍. 64ഓളം പേരെ രക്ഷപെടുത്തി. രക്ഷപെടുത്തിയവരെ സമീപത്തുള്ള ആര്‍എംഎല്‍, ലോക്‌നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി. പലരും ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
21 ഓളം പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പുലര്‍ച്ചെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ അഗ്‌നിശമന സേനയുടെ 30ഓളം യൂണിറ്റുകള്‍ എത്തിയാണ് 9 മണിയോടെ തീ അണച്ചത്.
തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടുക്കം രേഖപ്പെടുത്തി. അരവിന്ദ് കെജ്രിവാള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മജസ്റ്റീരിയല്‍ അന്വേഷണം ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ നല്‍കുകയും ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here