ബഷീർ അവാർഡ് ടി.പത്മനാഭന്

കോട്ടയം: തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 12-ാമത്
ബഷീർ അവാർഡ് ടി.പത്മനാഭന്റെ “മരയ’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. നവതിയുടെ നെറുകയിലെത്തിയ ഈ ദിനത്തിലാണ് ടി. പത്മനാഭന് അവാർഡ് ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപ കല്പന ചെയ്ത ശില്പ്പവും അടങ്ങുന്നതാണ് അവാർഡ്.

ഡോ.എം തോമസ് മാത്യു, കെ.സി. നാരായണൻ, ഡോ. കെ.എസ് രവികുമാർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റി ട്രസ്റ്റ് ചെയർമാൻ അഡ്വ.പി.കെ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമർപ്പിക്കും.

കഥാരചനയുടെ വലിയ ഒരു ഇടവേളയ്ക്കുശേഷം ടി പത്മനാഭൻ എഴുതിയ കഥകൾ വായിക്കുമ്പോൾ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. വ്യക്തികളും സംഭവങ്ങളും മനോഭാവങ്ങളുമെല്ലാം മാനവിക പ്രത്യക്ഷങ്ങളാവുന്നതായാണ് ഈ കഥകളിൽ അനുഭവമാകുന്നത്.

സൂക്ഷ്മഭാവങ്ങളുടെ കാവ്യാത്മകമായ ആവിഷ്കാരമാണ് പത്മനാഭൻ കഥകൾ. ഭാവഗീതത്തോടടുത്തു നിൽക്കുന്ന ശില്പം ഇത്രമേൽ മലയാള കഥയിൽ മറ്റാർക്കും സ്വായത്തമല്ല.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമായ ‘മരയ’ യിലെ കഥകളും ഈ
ഗുണങ്ങൽ തികഞ്ഞവയാണ്.

മനസ്സിലൂടെ കടന്നുപോകുന്ന നേർത്ത അനുഭവ രേഖകളെ അതിന്റെ മാർദവം ചോർന്നു പോകാതെ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു എന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News