കാര്യവട്ടത്ത് കളി ഇന്ന്; സഞ്ജുവിനെ കാത്ത് കേരളം

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി-20 തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കേ സഞ്ജുവാണ് ശ്രദ്ധാകേന്ദ്രം. രാത്രി ഏഴിനാണ് മത്സരം.

ആദ്യമത്സരത്തില്‍ പുറത്തിരുന്ന സഞ്ജുവിന് സ്വന്തംതട്ടകത്തില്‍ ടീം മാനേജ്മെന്റ് അവസരം നല്‍കുമോയെന്ന ആകാംക്ഷ നിലനില്‍ക്കുകയാണ്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഉശിരന്‍ ബാറ്റിങ്ങില്‍ ഹൈദരാബാദില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ പരമ്പര തേടിയാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം.

സമീപകാലത്തെ മിന്നും പ്രകടനങ്ങളിലാണ് സഞ്ജുവിന്റെ പ്രതീക്ഷ. ഗ്രീന്‍ഫീല്‍ഡില്‍ മികച്ച റെക്കൊഡാണ് ഈ ഇരുപത്തഞ്ചുകാരന്.

ഏറ്റവും ഒടുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 48 പന്തില്‍നിന്ന് 91 റണ്‍ നേടിയതും ഈ മണ്ണില്‍നിന്ന്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി, മുഷ്താഖ് അലി ടൂര്‍ണമെന്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി-20 ടീമിലേക്കുള്ള വഴി തുറന്നെങ്കിലും കളിക്കാനായില്ല.

പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരനായി ഏറ്റവും ഒടുവിലാണ് വിന്‍ഡീസിനെതിരായ ടീമില്‍ ഇടം കിട്ടിയത്.

ഹൈദരാബാദിലാകട്ടെ ആദ്യ പതിനൊന്നില്‍ ഇടവും കിട്ടിയില്ല. ഗ്രീന്‍ഫീല്‍ഡില്‍ വിജയടീമില്‍ മാറ്റം വരുത്താന്‍ കോഹ്ലി തയ്യാറാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. സ്വന്തം തട്ടകമെന്നത് മാത്രമാണ് സഞ്ജുവിനുള്ള ഏക മുന്‍ത്തൂക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News