
ചെങ്ങന്നൂര്‍: കല്ലിശ്ശേരിയില്‍ എഴുപതുകാരിയെ പീഡിപ്പിക്കാന്‍ ആര്‍എസ്എസുകാരന്റെ ശ്രമം. തിരുവന്‍വണ്ടൂര്‍ കല്ലിശേരി പ്രയാര്‍ മുളയ്ക്കല്‍ വലിയവീട്ടില്‍ വടക്കേതില്‍ രതീഷി(33)നെതിരെയാണ് കേസ്.
നവംബര്‍ 24ന് വൈകിട്ടാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ കയറിപ്പിടിച്ച് വസ്ത്രം വലിച്ചുകീറി കടിച്ചു പരുക്കേല്‍പ്പിച്ചെന്നും ബഹളം കേട്ട് സമീപവാസി എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടുവെന്നും ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടുപിടിക്കാന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പ്രതി എറണാകുളത്തെ ലോഡ്ജ് മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സൂചനയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here