മാമാങ്കം റിലീസ് 45 രാജ്യങ്ങളില്‍; മലയാള സിനിമയില്‍ ഇത് ചരിത്രം

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നാല്‍പത്തിയഞ്ച് രാജ്യങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രം മാമാങ്കമാണ്.

നാല് ഭാഷകളിലായെത്തുന്ന ചിത്രം രജനീകാന്ത് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം മലേഷ്യയിലും സിംഗപ്പൂരിലും ശ്രീലങ്കയിലും റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ മാത്രം നാനൂറോളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ചിത്രത്തിന് ആശംസകളര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മലയാള ചിത്രത്തിന് നടാടെയാണ് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതെന്ന് സിനിമാരംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം.പത്മകുമാറാണ്.

ഉണ്ണി മുകുന്ദന്‍ ,മാസ്റ്റര്‍ അച്യുതന്‍ ,സിദ്ദിഖ്, സുദേവ് നായര്‍,സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി,മണിക്കുട്ടന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരോടൊപ്പം ബോളിവുഡ് താരങ്ങളായ പ്രാച്ചി ടെഹ്‌ളാന്‍ ,തരുണ്‍ അറോറ എന്നിവരുമാണ് മറ്റ് അഭിനേതാക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News