മാമാങ്കം അഡ്വാന്‍സ് ബുക്കിംഗ്: ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഡിസംബര്‍ 12 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്ലിക്കേഷന്‍ ആയ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

തിയറ്ററുകളില്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കോര്‍പറേറ്റ് ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇരുപത്തിയഞ്ചിലധികം കോര്‍പറേറ്റ് ബുക്കിംഗുകള്‍ ലഭിച്ചു എന്നും നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നിര്‍മ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ ബുക്കിംഗിനോടും പ്രേക്ഷകര്‍ അഭൂതപൂര്‍വ്വമായ പ്രതികരണമാണ് നടത്തുന്നത്.നിരവധി സ്ഥലങ്ങളില്‍ ആദ്യദിന ഷോകളുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here