
സുധ രാധികയുടെ പക്ഷികള്‍ക്ക് പറയാനുള്ളത് എന്ന ചിത്രത്തിന്റെ പ്രിവ്യൂ തിരുവനന്തപുരത്ത് നടന്നു.
കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പ്രതികരണമാണ് ചിത്രം. കാലത്തിന്റെ അനിവാര്യത കൂടിയായി മാറി പക്ഷികള്‍ക്ക് പറയാനുള്ളത്.
പതിമൂന്നുവയസുകാരിയായ മിന്നുവിലൂടെ ഇന്നത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുഷിച്ച ചിന്തകള്‍ക്ക് നേരെയാണ് പക്ഷികള്‍ക്ക് പറയാനുള്ളത് എന്ന ചിത്രം ചോദ്യമുയര്‍ത്തുന്നത്. ലൈംഗികചൂഷണത്തിന് വിധേയയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ, ഒപ്പം ആ ചൂഷണത്തിനെതിരെയുള്ള ശക്തമായ പ്രതികരണം ഇത് ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
സുധ രാധികയാണ് ചിത്രത്തിന്റെ സംവിധായിക. ജീവിതത്തിലെ പ്രശ്‌നങ്ങളെ സധൈര്യം നേരിട്ട് മുന്നേറിയത് തന്നെയാണ് ചിത്രത്തിന് കാരണമെന്നും സുധ പറയുന്നു.
സംവിധായികയുടെ മകള്‍ നിലാഞ്ജനയാണു സിനിമയിലെ നായികാ കഥാപാത്രം ചെയ്തത്. ഡോ.അമര്‍ രാമചന്ദ്രന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തന്‍ചേരിയുടെ ഗാനങ്ങള്‍ക്ക് ഷഹബാസ് അമന്‍ ഈണം നല്‍കിയിരിക്കുന്നു. നിറ സദസിലായിരുന്നു ചിത്രത്തിന്റെ പ്രീവ്യൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here