പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊല്ലം കുരീപ്പുഴയില്‍ പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍.

പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും, കൊട്ടിയത്ത് ഹോസ്റ്റേ നടത്തിവന്നിരുന്ന ദമ്പതികളാ മിനിയും ഷിജുവുമാണ് പിടിയിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ പെണ്‍കുട്ടിയുടെ അമ്മായിയും കരുനാഗപ്പള്ളിയിലെ സില്‍വര്‍ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരായ മൂന്നു പേരും റിമാന്‍ഡിലാണ്.

പെണ്‍കുട്ടിയെ പലസ്ഥലങ്ങളില്‍ വെച്ചു പീഡിപ്പിക്കുകയും ഇതിന് ഒത്താശ ചെയ്തു കൊടുത്തുവെന്ന് പൊലീസ് സംശയിക്കുകയും ചെയ്യുന്ന പലരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ബന്ധുക്കള്‍ തന്നെ പലര്‍ക്കും കാഴ്ച്ചവെച്ചുവെന്നാണ് കുട്ടിയുടെ മൊഴി. കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായി പോകുന്നുവെന്ന് പറഞ്ഞാണ് പതിനേഴുകാരി പതിവായി വീട്ടില്‍ നിന്നു ഇറങ്ങിയിരുന്നത്.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കുകയായിരുന്നു. അവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിലാണ് പീഡന വിവരം തുറന്നു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News