പൃഥ്വിരാജ് മൂന്നുമാസം അവധിയില്‍; സന്തോഷിക്കുന്നത് ആ രണ്ടു സ്ത്രീകള്‍

സിനിമയില്‍ നിന്നും മൂന്നുമാസത്തെ അവധിയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിംഗ് ഇന്നു കഴിഞ്ഞു. ഇന്ന് ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി എനിക്കറിയാത്ത കാര്യമാണ് മുമ്പിലുളളത്.

അടുത്ത മൂന്നു മാസത്തേക്ക് ഞാന്‍ സിനിമയില്‍ നിന്നും അവധിയെടുക്കുകയാണ്. ഒരു ബ്രേക്ക് ദിവസേന രാവിലെ ഉണര്‍ന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളത്.

സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല.. ഇത് ശരിയോ ഞാന്‍ സന്തുഷടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്.

ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ ഉറങ്ങിക്കാണും. എന്നാലും നാളെ ഞായര്‍ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു.

ഞങ്ങളുടെ നിര്‍മാണത്തിലുളള രണ്ടാമത്തെ സിനിമ ഡ്രൈവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോള്‍ ഇരുപതിന് ഏവരെയും തീയേറ്ററില്‍ വച്ചു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here