ഐഎഫ്എഫ്‌കെ; മൂന്നാം ദിനം കൈയ്യടി നേടിയത് ലോകസിനിമ, മത്സര വിഭാഗ ചിത്രങ്ങള്‍

ജീവിത നേര്‍ക്കാഴ്ചകളുമായി അഭ്രപാളിയിലെത്തിയ ചിത്രങ്ങളില്‍ മൂന്നാം ദിനം പ്രേക്ഷക പ്രശംസ നേടിയത് ലോക സിനിമാ – മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളായിരുന്നു.

മലയാളത്തില്‍ നിന്നുള്ള കൃഷ്‌നാനന്ദ് ആര്‍.കെയുടെ വൃത്താകൃതിയിലുള്ള ചതുരം മത്സരവിഭാഗത്തില്‍ മികച്ച അഭിപ്രായം നേടി. മരണം മനുഷ്യരില്‍ സൃഷ്ടിക്കുന്ന വൈകാരികതയ്ക്കും ഗൃഹാതുരതയ്ക്കും അപ്പുറമുള്ള സംഘര്‍ങ്ങളെ ചിത്രം പിന്തുടരുന്നു.

അഹമ്മദ് ഗോസൈന്റെ ഓള്‍ ദിസ് വിക്ടറി, മൈക്കല്‍ ഇഡോവിന്റെ ദ ഹ്യൂമറിസ്റ്റ് എന്നീ സിനിമകളും മത്സര വിഭാഗത്തിലെ പ്രതീക്ഷകളാണ്.

കാനിലെ പാം ഡി ഓര്‍ ഉള്‍പ്പടെ വിവിധ മേളകളില്‍ നിന്നായി 15 ലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പാരസൈറ്റ് ആയിരുന്നു മൂന്നാം ദിനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വമാണ് ഈ ദക്ഷിണകൊറിയന്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍ കാലിഡോസ്‌കോപ്പ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തിലെ ഏഴു സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനവും ഇന്ന് നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News