തമ്മില്‍ പോര്; ബിജെപി അധ്യക്ഷന്റെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല, യോഗം പിരിഞ്ഞു

തിരുവനന്തപുരം: കോര്‍ കമ്മിറ്റി യോഗത്തിലും ബിജെപി സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതില്‍ തീരുമാനമായില്ല. സമവായമാകാതെ യോഗം പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കെ. സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ മൂന്നു പേരുകളിലും ഗ്രൂപ്പുകള്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെയാണ് യോഗം സമവായമാകാതെ പിരിഞ്ഞത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് ഇതു നീട്ടിക്കൊണ്ടുപോകുന്നത്. മുരളീധര പക്ഷമാണ് സുരേന്ദ്രനു വേണ്ടി വാദിക്കുന്നത്. കൃഷ്ണദാസ് പക്ഷം രമേശിന്റെ പേരാണ് പ്രധാനമായും ഉന്നയിക്കുന്നത്. അതല്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ എന്ന നിലപാടാണ് അവര്‍ക്ക്.

നേരത്തേ കുമ്മനം രാജശേഖരനെ തിരികെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ആര്‍എസ്എസ് ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഏറെക്കുറേ പിന്മാറിയ മട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News