ഇഎസ്‌ഐ പദ്ധതിക്ക് എതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആശങ്കയുണ്ടാക്കുന്നു: മന്ത്രി ടി പി രാമകൃഷ്ണന്‍

ഇഎസ്‌ഐ പദ്ധതിക്ക് എതിരായ കേന്ദ്ര ഗവണ്‍മെന്റ് നീക്കം ആശങ്കയുണ്ടാക്കുന്നുവെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കോട്ടയത്ത് കേരളാ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 30 മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.

ഇന്ത്യയില്‍ ഇഎസ്‌ഐ പദ്ധതി കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. 11 ലക്ഷം തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇ എസ് ഐ ആനുകൂല്യങ്ങളും ആരോഗ്യ പരിരക്ഷയും ലഭിക്കുന്നുണ്ട് . ഇ എസ് ഐ പദ്ധതി വിപുലികരിച്ച് സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് സഹായം നല്‍കുമ്പോള്‍ ദേശീയ തലത്തില്‍ പദ്ധതിയെ ദുര്‍ബലപ്പെടുത്താന്‍ നീക്കം നടക്കുന്നത് ആശങ്കയുണ്ടാകുന്നുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കോടിമത വിന്‍ഡസര്‍ കാസില്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ദിലിപ് എസ് എം അധ്യക്ഷത വഹിച്ചു .ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡുകള്‍ ഡോ. എസ് രാധാകൃഷ്ണന്‍ ,ഡോ ജോര്‍ജ് ഹൊറാള്‍ഡ് എന്നിവര്‍ക്ക് മന്ത്രി സമ്മാനിച്ചു. ഐ എം എസ് ഡയറക്ടര്‍ ഡോ അജിതാ നായര്‍ മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel