തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അങ്കത്തിനായി ഇന്ത്യന്‍ ടീം കേരളത്തിന്റെ മണ്ണില്‍ ഇറങ്ങുമ്പോള്‍ മലയാളികള്‍ക്ക് നിരാശ മാത്രം. ഇത്തവണയും സഞ്ജുവിനെ കളിപ്പിക്കാത്തതിന്റെ നിരാശയിലാണ് ആരാധകര്‍.
ആദ്യമത്സരത്തില്‍ പുറത്തിരുന്ന സഞ്ജുവിന് സ്വന്തംതട്ടകത്തില്‍ ടീം മാനേജ്‌മെന്റ് അവസരം നല്‍കുമോയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ നിലവില്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ ടീം തന്നെയാണ് ഇന്നിറങ്ങുക.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഉശിരന്‍ ബാറ്റിങ്ങില്‍ ഹൈദരാബാദില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ പരമ്പര തേടിയാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങിയിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
Get real time update about this post categories directly on your device, subscribe now.