മകള്‍ക്ക് നീതി ലഭിച്ചില്ല; പൊലീസ് പ്രതികള്‍ക്കൊപ്പം: ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍

മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്നും ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവനാമത്തില്‍ സത്യംചെയ്യിച്ചെന്നും മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇവിടെ പൊലീസ് സ്റ്റേഷനുകളില്‍ സാധാരണക്കാരന് നീതി സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.

ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ 23കാരി ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍വെച്ച് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ലഖ്‌നൗവിലെ ആശുപത്രിയിലായിരുന്നു എത്തിച്ചത്. പിന്നീട് സഫ്ദാര്‍ജങ്ങിലേക്ക് മാറ്റുകയായിരുന്നു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23കാരിയെ ആക്രമിച്ചു തീകൊളുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News