ശിവം ദ്യൂബയ്ക്ക് അര്‍ധസെഞ്ച്വറി; വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ 30 പന്തില്‍ 54 റണ്‍സെടുത്ത യുവതാരം ശിവം ദ്യൂബയാണ് മികച്ച പ്രകടനം കാഴ്ച്ചവച്ചത്. റിഷഭ് പന്ത് 33 റണ്‍സ് നേടി.

11 പന്തില്‍ 11 റണ്‍സെടുത്ത കെ എല്‍ രാഹുലും 18 പന്തില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മയും വിരാട് കൊഹ്ലിയും(19), ശ്രേയസ് അയ്യര്‍ (10), ജഡേജയും വലിയ സ്‌കോര്‍ നേടാതെ പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടാനെ സാധിച്ചുള്ളു.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഹൈദരാബാദില്‍ നടന്ന ആദ്യ കളിയിലെ ടീമില്‍ മാറ്റമില്ലെന്ന് അറിയിച്ചപ്പോള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമായി. കാര്യവട്ടത്തും സഞ്ജു കളിച്ചില്ല.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഉശിരന്‍ ബാറ്റിങ്ങില്‍ ഹൈദരാബാദില്‍ വിന്‍ഡീസിനെ ആറ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ പരമ്പര തേടിയാണ് ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം. ആദ്യ കളിയില്‍ വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജയംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

208 എന്ന വിജയലക്ഷ്യം ക്യാപ്റ്റന്‍ കോഹ്ലിയുടെ (50 പന്തില്‍ 94*) മികവില്‍ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. ട്വന്റി20യിലെ ഇന്ത്യന്‍ ക്യാപ്റ്റന്റെ മികച്ച പ്രകടനവുമാണ് ഹൈദരാബാദില്‍ പിറന്നത്. വെസ്റ്റിന്‍ഡീസ് ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുക പരമ്പരയിലേക്ക് തിരിച്ചെത്താനുറച്ചാണ്. ജയത്തില്‍ കുറഞ്ഞതൊന്നും അവരെ തൃപ്തരാക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News