കൊച്ചിയില്‍ നാവികസേനാ ജീവനക്കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് വനിത പൊലീസുകാര്‍ക്ക് പരിക്ക്

കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ രണ്ട് വനിതാ പൊലീസുകാരെ നാവികസേനാ ജീവനക്കാരന്‍ ഓടിച്ച കാറിടിച്ച് തെറിപ്പിച്ചു. എറണാകുളം പിങ്ക് പെട്രോള്‍ യൂണിറ്റിലെ സീനിയര്‍ സിപിഒമാരായ ഹേമചന്ദ്ര, എലിസബത്ത് ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ ഹേമചന്ദ്ര സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നിസാര പരിക്കേറ്റ എലിസബത്ത് പ്രഥമ ശുശ്രുക്ഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഞായറാഴ്ച രാവിലെ 11.30ന് മറൈന്‍ഡ്രൈവില്‍ എആര്‍ ക്യാമ്പിന് സമീപമാണ് അപകടം.

വാഹനത്തില്‍ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ ഹേമചന്ദ്ര പിന്നീട് റോഡില്‍ തലയിടിച്ച് വീണു. തലയ്ക്കുള്ളില്‍ രക്തം കട്ടപ്പിടിച്ചിട്ടുണ്ട്.

മൂന്നു പല്ലുകളും നഷ്ടപ്പെട്ടു. നാവികസേന ജീവനക്കാരന്‍ തന്നെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അമിത വേഗതയില്‍ വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News