ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ഡോർ ലോക്ക്,സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982,ദ ഹോൾട്ട്,ഹവ്വാ മറിയം ആയിഷ,വേർഡിക്റ്റ്,ആദം എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ഡോർലോക്കിന്റെ മേളയിലെ ഏക പ്രദർശനം ഇന്നാണ്. നിശാഗന്ധിയിലാണ് ഈ ചിത്രത്തിന്റെ പ്രദർശനം.

ലോകസിനിമാ വിഭാഗത്തിൽ മുപ്പത്തിയഞ്ചു ചിത്രങ്ങളും,മലയാള സിനിമ ഇന്നിൽ അനുരാജ് മനോഹറിന്റെ ഇഷ്ക്ക്,പ്രിയനന്ദനന്റെ സൈലെൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച,ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News