സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ല; മുഖ്യമന്ത്രി

സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്‌ നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്‌. അത്‌ അടിസ്ഥാനസൗകര്യ വികസനത്തിന്‌ തടസ്സമാകരുതെന്ന നയമാണ്‌ സംസ്ഥാന സർക്കാരിനുള്ളത്‌. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പാലം ഉദുമ മണ്ഡലത്തിലെ ആയംകടവിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

റോഡ്‌, പാലം തുടങ്ങിയ അടിസ്ഥാനസൗകര്യ പദ്ധതികൾ സമയബന്ധിതമായി പുർത്തിയാക്കും. നടക്കില്ലെന്നു കരുതിയ പല പദ്ധതികളും പൂർത്തിയാകുകയാണ്‌. 20,000 കോടി രൂപ മുതൽമുടക്കി പൊതുമരാമത്തുവകുപ്പ്‌ മുഖേന വിവിധ പദ്ധതികളുടെ നിർമാണം പൂർത്തിയായി. കിഫ്‌ബിമുഖേന പതിനായിരം കോടിയുടെ നിർമാണം പൂർത്തിയാകാൻ പോകുന്നു.

ബജറ്റിൽ വകയിരുത്തിയ നിർമാണ പദ്ധതികളെല്ലാം നടപ്പാക്കും. പ്രളയം അടിസ്ഥാനസൗകര്യമേഖലിയിൽ പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പതിനായിരം കിലോമീറ്റർ റോഡ്‌ തകർന്നു. കാലോചിതമായ മികച്ച നിർമാണമാണ്‌ ന്യൂ ബിൽഡ്‌ കേരള പദ്ധതിയിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here