കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം

കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം.വിപുലമായ പരിപാടികളോടെയാണ് ഒന്നാം വാർഷികം ആഘോഷിക്കുന്നത്.വിമാനത്താവളത്തിൽ നടക്കുന്ന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.

അനാഥാലയത്തിലെ കുട്ടികൾ യാത്ര ചെയ്യുന്ന പ്രത്യേക ഫ്ലൈറ്റ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.തുടർന്ന് ആർട്ട് ഗാലറി,ഇന്റർനാഷണൽ ലോഞ്ച്,ടൂറിസം ഇൻഫർമേഷൻ കൌണ്ടർ,സൗജന്യ വൈ ഫൈ സേവനം എന്നിവയുടെ ഉദ്ഘടനം നടക്കും.

വിമാനത്താവളത്തിൽ പ്രദർശനത്തിനായി സ്ഥാപിച്ച എയർഫോഴ്സ് മിഗ് വൺ യുദ്ധ വിമാനം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. വൈകുന്നേരം ആദ്യ വർഷം എന്ന പേരിൽ മെഗാ ഷോ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News