
വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തിന്റെ കഥ പറയുന്ന മനോജ് കാന ഒരുക്കിയ ‘കെഞ്ചിര’ രാജ്യാന്തര ചലച്ചിത്ര മേളയുടെ ശ്രദ്ധ പിടിച്ചുപറ്റി. പണിയ സമൂഹത്തിലെ മനുഷ്യര്‍ നേരിടുന്ന ജീവിത പ്രശനങ്ങളും നിസ്സഹയാവസ്ഥകളുമാണ് ചിത്രം പറയുന്നത്. ചിത്രം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്റെയും പ്രശംസ നേടി .
സിനിമ കാണാനെത്തിയ ഗോത്ര സമൂഹം നൃത്ത ചുവടുകളോടെയാണ് തീയറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. ‘കെഞ്ചിര’ എന്ന കൗമാരക്കാരിയുടെ ജീവിതവും, അതിലൂടെ പണിയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുമാണ് മനോജ് കാന അവതരിപ്പിക്കുന്നത്. അഭിനേതാക്കളില്‍ ഭൂരിപക്ഷം പേരും വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ പെട്ടവര്‍ തന്നെ. ഗോത്യഭാഷയില്‍ തന്നെയാണ് ചിത്രവും.
രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദര്‍ശനത്തില്‍ കെഞ്ചിറ സിനിമാസ്വാദകരുടെ ഹൃദയം കവര്‍ന്നു. കൈരളി തീയറ്ററിലെ പ്രദര്‍ശനം കാണാന്‍ മന്ത്രി എ.കെ.ബാലനുമെത്തി.
കൊഞ്ചിരയായ് അഭിനയിച്ചത് വിനുഷരവിയാണ്.ഗോവ, കൊല്‍ക്കത്ത തുടങ്ങിയ ചലച്ചിത്രോത്സവങ്ങളിലും ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here