നവതിയുടെ നിറവിൽ ടി പത്മനാഭൻ

നവതിയുടെ നിറവിൽ മലയാള കഥയുടെ കുലപതി ടി പത്മനാഭൻ.തൊണ്ണൂറാം വയസ്സിലും പ്രകാശം പരത്തുന്ന കഥകൾ എഴുതുകയാണ് മലയാളികളുടെ പ്രീയപ്പെട്ട കഥാകാരൻ.

പ്രകാശം പരത്തുന്ന കഥകളുടെ തമ്പുരാൻ തൊണ്ണൂറാം വയസ്സിലും എഴുത്തിന്റെയും വായനയുടെയും ലോകത്താണ്.തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷര കലയുടെ അമൃത സാഫല്യം പകർന്നു നൽകി കഥാ വഴിയിലൂടെ അചഞ്ചലമായ പ്രയാണം.കണ്ണൂർ പള്ളിക്കുന്നിലെ മരങ്ങൾ ചാഞ്ഞ കൊച്ചു വീട്ടിൽ ആഘോഷങ്ങൾക്ക് ഇതുവരെ ഇടമുണ്ടായിരുന്നില്ല.പ്രീയപ്പെട്ടവരുടെ സ്നേഹ നിർബന്ധത്തിനു വഴങ്ങിയാണ് നവതി ആഘോഷത്തിന് സമ്മതം മൂളിയത്.

തൊണ്ണൂറിക്കുള്ള യാത്രയിലും എഴുത്തിന് അവധിയില്ല.മലയാള കഥയുടെ എഴുത്തച്ഛന്റെ തൂലിക തുമ്പിൽ നിന്നും ഹൃദയത്തിൽ തൊട്ടെഴുത്തിയ കഥകളേറെ ഇനിയും പിറക്കാനുണ്ട്.

സമകാലിക വിഷയങ്ങളിൽ പ്രതികരിച്ചും കൊള്ളരുതായ്മകൾക്ക് എതിരെ നിരന്തരം കലഹിച്ചും തലയുയർത്തി നിൽക്കുകയാണ് നവതി നിറവിൽ കഥാ ലോകത്തെ വന്മരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News