കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കിയതിനെ തുടർന്ന് കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം.
രാവിലെ 9 മണിയോടെ ആദ്യ ഫല സൂചനയും ഉച്ചയോടെ മുഴുവൻ ചിത്രവും വ്യക്തമാകും. യെദ്യൂരപ്പ സർക്കാരിന് വിധി നിർണാകമായതിനാൽ കടുത്ത ആശങ്കയിലാണ് ബിജെപി. ഭരണം നിലനിർത്താൻ കുറഞ്ഞത് 6 പേരുടെ വിജയം ബിജെപിക്ക് അനിവാര്യമാണ്.
225 അംഗ നിയമസഭയിൽ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 17 എംഎൽഎ മാരെ അയോഗ്യരാക്കിയതോടെ 105 എംഎൽഎമാരുടെ പിന്തുണയോടെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി ആയത്.

Get real time update about this post categories directly on your device, subscribe now.